ന്യൂഡല്‍ഹി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. കര്‍ശന നടപടി ആവശ്യപ്പെടും. കേന്ദ്രസാമൂഹ്യനീതി വകുപ്പ് മന്ത്രി പെരുമ്പാവൂര്‍ സന്ദര്‍ശിക്കും.
സംഭവത്തില്‍ രാജ്യസഭയിലും പ്രതിഷേധമുയര്‍ന്നിരുന്നു. ദലിത് പെണ്‍കുട്ടിക്കുനേരെ ക്രൂരപീ!ഡനമുണ്ടായിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് ബിജെപി ആരോപിച്ചു. കൊലപാതകത്തില്‍ അപലപിക്കുന്നതായി രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍ പറഞ്ഞു.
പ്രതികളെ കണ്ടെത്തുന്നതില്‍ സംസ്ഥാന പൊലീസ് പരാജയപ്പെട്ടെന്നും കേരളത്തിന്റെ പാരമ്പര്യത്തിന് ഈ സംഭവം കളങ്കമെന്നും സിപിഎം ആരോപിച്ചു. അന്വേഷണത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നു ബിജെപിയും സഭയില്‍ ഉന്നയിച്ചു.
അതേസമയം, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നു രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍ ആവശ്യപ്പെട്ടു. കൊലപാതകത്തെ സഭ അപലപിക്കുന്നു. സംഭവത്തില്‍ കേന്ദ്രത്തിനും ഇടപെടാമെന്നും ആവശ്യമായ നടപടികള്‍ എടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post