ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് ചേര്‍ത്തലയില്‍. 2,04,549 വോട്ടര്‍മാരാണ് ചേര്‍ത്തലയിലുള്ളത്. കുറവ് വോട്ടര്‍മാര്‍ കുട്ടനാട്ടില്‍ 1,63,744.
ജില്ലയില്‍ ആകെ 16,93,155 വോട്ടര്‍മാരാണുള്ളത്. 8,89,742 സ്ത്രീകളും 8,03,413 പുരുഷന്‍മാരും. ഒമ്പതു നിയോജകമണ്ഡലങ്ങളിലായി 693 പ്രവാസി വോട്ടര്‍മാരുണ്ട്. 110 സ്ത്രീകളും 583 പുരുഷന്മാരും. ചെങ്ങന്നൂരിലാണ് ഏറ്റവും കൂടുതല്‍ പ്രവാസി വോട്ടര്‍മാരുള്ളത് 223, കുറവ് ചേര്‍ത്തലയില്‍ 11. ഏറ്റവും കൂടുതല്‍ സ്ത്രീ വോട്ടര്‍മാരുള്ള മണ്ഡലം കായംകുളമാണ് 1,06,640 പേര്‍. കൂടുതല്‍ പുരുഷ വോട്ടര്‍മാരുള്ളത് ചേര്‍ത്തലയില്‍ 99,102.
ഓരോ നിയോജകമണ്ഡലത്തിലെയും വോട്ടര്‍മാരുടെ എണ്ണം (യഥാക്രമം നിയോജകമണ്ഡലം, പുരുഷന്‍, സ്ത്രീ, പ്രവാസി വോട്ടര്‍മാര്‍, ആകെ വോട്ടര്‍മാര്‍ എന്ന ക്രമത്തില്‍) അരൂര്‍92,30496,132141,88,450. ചേര്‍ത്തല99,0951,05,443112,04,549. ആലപ്പുഴ92,9971,00,112391,93,148. അമ്പലപ്പുഴ80,70287,551531,68,306. കുട്ടനാട്78,98584,705541,63,744. ഹരിപ്പാട്85,80298,490761,84,368. കായംകുളം92,7811,06,6261091,99,516. മാവേലിക്കര89,9781,05,4891141,95,581. ചെങ്ങന്നൂര്‍90,1861,05,0842231,95,493













Discussion about this post