ശ്രീകാകുലം: മുഖ്യമന്ത്രി പദം ലക്ഷ്യം വച്ചല്ല താന്‍ യാത്ര നടത്തുന്നതെന്നു ആന്ധ്രാ മുന്‍ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്‌ഡിയുടെ മകനും കോണ്‍ഗ്രസ് എംപിയുമായ ജഗന്‍ മോഹന്‍ റെഡ്‌ഡി. പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ എതിര്‍പ്പു വകവെയ്‌്‌ക്കാതെ ഈ മാസം എട്ടിനു വിവാദമായ ഒദര്‍പ്പു യാത്ര പുനരാരംഭിച്ച ജഗന്‍ മോഹന്‍ മുഖ്യമന്ത്രി റോസയ്യയുടെ പരാമര്‍ശത്തിനു മറുപടിയായാണ് ഇങ്ങനെ പറഞ്ഞത്.
മുഖ്യപന്ത്രി പദത്തിനായുള്ള നെട്ടോട്ടത്തിലാണ് ഞാനെന്ന് റോസയ്യ കുറേ നാളായി ആവര്‍ത്തിക്കുകയാണ്. മുഖ്യമന്ത്രി പദത്തില്‍ ഇത്രമാത്രം ഉത്‌കണ്‌ഠപ്പെടേണ്ടതെന്താണെന്നാണ് മനസ്സിലാകാത്തത്. ഇത്തരത്തിലുള്ള തരംതാണ രാഷ്‌ട്രീയത്തില്‍ നാം ലജ്‌ജിക്കേണ്ടിയിരിക്കുന്നു. സാന്ത്വനിപ്പിക്കുന്നതിനോ അതോ മുഖ്യമന്ത്രി പദം ചോദിക്കുന്നതിനോ ഞാനിവിടെ എത്തിയിരിക്കുന്നതെന്നു നിങ്ങള്‍ മറുപടി പറയണമെന്നും നാലുദിവസത്തെ യാത്ര അവസാനിപ്പിച്ചു കൊണ്ടു സംസാരിക്കവേ ജഗന്‍ മോഹന്‍ ആവശ്യപ്പെട്ടു.
ഒരു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി റോസയ്യ ജഗന്‍മോഹന്റ യാത്രയ്‌ക്കെതിരെ പരാമര്‍ശം നടത്തിയത്. ജഹന്‍ മോഹനു മുഖ്യമന്ത്രി പദം ആഗ്രഹിക്കുകയും സ്വപ്‌നം കാണുകയും ചെയ്യാം. പക്ഷേ അതു ലഭിക്കുന്നതിനൂ ചിലതൊക്കെ ചെയ്യേണ്ടതുണ്ട്. എന്തെങ്കിലുമൊക്കെ ചെയ്‌തതു കൊണ്ടു നേടിയെടുക്കാവുന്നതല്ല മുഖ്യമന്ത്രി പദമെന്നും അതിനു കാത്തിരിപ്പും ക്ഷമയും വേണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
തന്റെ പിതാവിന്റെ മരണത്തെ തുടര്‍ന്നു ദുഃഖം സഹിക്കാതെ ആത്മഹത്യ ചെയ്‌തവരുടെ ഭവനങ്ങള്‍ സന്ദര്‍ശിക്കുകയാണ് ഒദര്‍പ്പ് യാത്രയുടെ ലക്ഷ്യമെന്നുജഗന്‍മോഹന്‍ പറയുന്നുണ്ടെങ്കിലും തെലങ്കാന മേഖലകളിലൂടെ നടത്തുന്ന യാത്രയ്‌ക്കു രാഷ്‌ട്രീയ മാനങ്ങള്‍ ഉണ്ടെന്ന് അഭ്യൂഹങ്ങളുണ്ട്. തെലങ്കാന പ്രക്ഷോഭത്തിനെതിരെ കടുത്ത നിലപാടെടുത്തിരിക്കുന്ന വ്യക്‌തിയാണു ജഗന്‍. ഒദര്‍പ്പു യാത്ര തുടര്‍ന്നാല്‍ ഗുരുതരമായ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നു ഹൈക്കമാന്‍ഡ് മുന്നറിയിപ്പു നല്‍കിയിരുന്നു.
Discussion about this post