തിരുവനന്തപുരം: ജിഷയുടെ കൊലപാതകം അന്വേഷിക്കുന്ന കാര്യത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഡിജിപി ടി.പി സെന്‍കുമാര്‍. പോലീസ് ആദ്യം മുതല്‍ തന്നെ കാര്യക്ഷമായി തന്നെയാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. മാധ്യമങ്ങളില്‍ വരുന്ന മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
തെളിയിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള കൊലപാതകമാണ് നടന്നത്. യഥാര്‍ഥ പ്രതിയെ പിടികൂടുന്നതിന് പലവിധ പരിശോധനകള്‍ ആവശ്യമാണ്. ഇതാണ് പ്രതിയെ പിടികൂടുന്നതിന് കാലതാമസം നേരിടുന്നത്. ആരെയെങ്കിലും പ്രതിയാക്കി കേസ് അവസാനിപ്പിക്കാന്‍ പറ്റില്ല. യാഥാര്‍ഥ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ഡിജിപി വ്യക്തമാക്കി.
Discussion about this post