ന്യൂഡല്‍ഹി: ബന്ദിപ്പൂര്‍ ദേശീയപാതയിലെ രാത്രികാല ഗതാഗതം നിരോധിച്ച കേസില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനെ കക്ഷിചേര്‍ത്തു. കേരളത്തിന്റെ അപേക്ഷ പരിഗണിച്ചാണു നടപടി. നാലാഴ്‌ചക്കകം വിശദീകരണം നല്‍കണമെന്നു കേന്ദ്ര സര്‍ക്കാരിനോടു കോടതി ആവശ്യപ്പെട്ടു. റോഡ് ഗതാഗതം, പരിസ്‌ഥിതി മന്ത്രാലയങ്ങളെയാണു കേസില്‍ കക്ഷി ചേര്‍ത്തത്. കര്‍ണാടകയില്‍ നിന്നുള്ള ചരക്കു നീക്കം തടയപ്പെട്ടാല്‍ അതു കേരളത്തെ ദോഷകരമായി ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു.
Discussion about this post