ചെന്നൈ: ചെന്നൈയില്‍നിന്നു തിരുവനന്തപുരത്തേക്കുള്ള സൂപ്പര്‍ഫാസ്റ്റ് മെയില്‍ മെമു ട്രെയിനുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ എട്ടു പേര്‍ക്കു പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല.
പട്ടാഭിരാമന്‍ സ്റ്റേഷനടുത്ത് ഇന്നലെ രാത്രി 8.20നാണ് അപകടം നടന്നത്. തിരുവനന്തപുരം മെയിലില്‍ മെമു ട്രെയിന്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ടു കോച്ചുകള്‍ പാളംതെറ്റി.













