ഉജ്ജയിന്‍: കുംഭമേളയ്ക്കിടെ കൊടുങ്കാറ്റിലും മഴയിലും ആറുപേര്‍ മരിച്ചു. മധ്യപ്രദേശിലെ ഉജ്ജയിനില്‍ സിംഹസ്ഥ കുംഭമേള നടക്കുന്നിടത്താണ് അപകടം. കുംഭമേളയ്ക്ക് താല്‍ക്കാലികമായി തയ്യാറാക്കിയ പന്തലുകള്‍ തകര്‍ന്നാണ് അപകടത്തിന്‍റെ തീവ്രത കൂട്ടിയത്. നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒട്ടേറെപ്പേര്‍ ടെന്റുകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായും സംശയിക്കുന്നു.
വ്യാഴാഴ്ച വൈകിട്ട് മുക്കാല്‍ മണിക്കൂറോളം വീശിയ കൊടുങ്കാറ്റാണ് അപകടം വിതച്ചത്. ശക്തമായ കാറ്റില്‍ പന്തലുകളും ടെന്റുകളും നിലംപതിച്ചു. പരിക്കേറ്റവരെ സമീപത്തെ ആസ്പത്രികളിലേക്ക് മാറ്റി.












