ബെയ്‌റൂട്ട്: സിറിയയില്‍ അഭയാര്‍ഥി ക്യാമ്പിനു നേരെയുണ്ടായ വ്യോമാക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ സിറിയയിലെ ഇഡ്‌ലിബ് പ്രവിശ്യയിലുള്ള അഭയാര്‍ഥി ക്യാമ്പിനുനേരെയാണ് ആക്രമണം നടന്നത്. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. അമ്പതോളം പേര്‍ക്കു പരിക്കേറ്റു.
ആക്രമണത്തിനു പിന്നില്‍ സിറിയന്‍ സൈന്യമാണെന്നാണ് ആരോപണം.












