തിരുവനന്തപുരം: ട്രഷറികളില്‍ കോര്‍ ബാങ്കിംഗ് സംവിധാനം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി. ഈ സംവിധാനത്തിലൂടെ ട്രഷറിയില്‍ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഉളള ഇടപാടുകള്‍ക്ക് സംസ്ഥാനത്തെ ഏത് ട്രഷറിയില്‍ നിന്നും പണം പിന്‍വലിക്കാന്‍ സാധിക്കും. ഇന്റഗ്രേറ്റഡ് ഫിനാന്‍സ് മാനേജ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെയും ട്രഷറി സേവിംഗ് ബാങ്ക് സംവിധാനത്തിന്റെ കാര്യക്ഷമതയും ഗുണനിലവാരവും ഉയര്‍ത്തുന്നതിന്റെയും ഭാഗമായാണ് നടപടി.
Discussion about this post