Sunday, October 4, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരിയെ ചോദ്യം ചെയ്തു

by Punnyabhumi Desk
May 9, 2016, 04:31 pm IST
in കേരളം

പെരുമ്പാവൂര്‍: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരി ദീപയെ പോലീസ് ചോദ്യം ചെയ്തു. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയ്‌ക്കൊപ്പമുള്ള ദീപയെ കുറുപ്പംപടി പോലീസ് സ്‌റ്റേഷനിലെത്തിച്ചെങ്കിലും ദീപ സഹകരിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് തിരിച്ച് ആശുപത്രിയില്‍ എത്തിച്ച് അമ്മയുടെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്തത്.

നിലവിലുള്ള അന്വേഷണം വഴിമുട്ടിയ സാഹചര്യത്തിലാണ് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് ദീപയെ ചോദ്യം ചെയ്തത്. പെരുമ്പാവൂര്‍ ഡിവൈഎസ്പി ജിജിമോന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ജിഷയുടെ കൊലപാതകം നടന്ന ശേഷം അമ്മയ്‌ക്കൊപ്പം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലായിരുന്നു ദീപ. അതുകൊണ്ടുതന്നെ ദീപയെ കൃത്യമായി ചോദ്യംചെയ്യാനോ വിവരങ്ങള്‍ ശേഖരിക്കാനോ പോലീസിനു കഴിഞ്ഞിരുന്നില്ല.

ഇതുവരെ കസ്റ്റഡിയിലായവരില്‍ നിന്നു കൊലപാതകവുമായി ബന്ധപ്പെട്ട യാതൊരു വിവരവും ലഭിച്ചിട്ടുമില്ല. ഈ സാഹചര്യത്തിലാണ് ദീപയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ദീപയില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഭായ് എന്നു വിളിക്കുന്ന ആളിനായി ബംഗാളിലേക്ക് അന്വേഷണം തിരിഞ്ഞിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ദീപയില്‍ നിന്നും ചോദിച്ചറിഞ്ഞുവെന്നാണ് ലഭിക്കുന്ന വിവരം.

മലയാളം അറിയാവുന്ന ബംഗാള്‍ സ്വദേശിയിലേക്കാണു പോലീസ് അന്വേഷണം നീളുന്നത്. വീട് നിര്‍മാണത്തിനു വന്നവരില്‍നിന്നു ജിഷയ്ക്കും അമ്മയ്ക്കും ഭീഷണിയുണ്ടായിരുന്നെന്നു ദീപ പോലീസിനു മൊഴി നല്‍കിയിരുന്നു. നിര്‍മാണത്തിനിടെ കൂലിത്തര്‍ക്കമുണ്ടായെന്ന മറ്റൊരു മൊഴിയും പോലീസിനു കിട്ടിയിട്ടുണ്ട്.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies