സേലം: ബെംഗളൂരുവില്‍ നിന്നു തിരുവനന്തപുരത്തേക്കു പോയ സ്വകാര്യ ബസ് ധര്‍മപുരി–സേലം റോഡില്‍ അപകടത്തില്‍പെട്ടു. 34 പേര്‍ക്കു പരുക്കേറ്റു. പരിക്കേറ്റവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. ആലപ്പുഴ സ്വദേശിനി മീനു (19), കോട്ടയം സ്വദേശി ഗോപാലകൃഷ്ണന്‍ (60), പാലക്കാട് സ്വദേശി നീതു (19) എന്നിവരാണു ഗുരുതരമായി പരുക്കേവര്‍. ഞായറാഴ്ച രാത്രി 12 മണിയോടെ സേലം ഓമല്ലൂര്‍ ആര്‍.പി. ചെട്ടിപട്ടി ടോളിനു സമീപമായായിരുന്നു അപകടം. പരുക്കേറ്റവരെല്ലാം മലയാളികളാണ്.
സേലത്തെ മണിപ്പാല്‍ ആശുപത്രിയിലും ഗുരുതരമായി പരുക്കേറ്റവരെ സേലം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അതിവേഗത്തിലായിരുന്ന ബസ് ഡിവൈഡറില്‍ ഇടിച്ചു തലകീഴായി മറിയുകയായിരുന്നു.
Discussion about this post