ന്യൂഡല്‍ഹി: പാമോയില്‍ കേസില്‍ നിന്നും കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മന്ത്രി ടി.എച്ച്.മുസ്തഫ, ജിജി തോംസണ്‍, പി.ജെ.തോമസ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. കേസില്‍ നിന്ന് ആരെയും കുറ്റവിമുക്തരാക്കാന്‍ കഴിയില്ലെന്നും വിചാരണ തുടരുമെന്നും ചീഫ് ജസ്റ്റീസ് ടി.എസ്.ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു.
ഹൈക്കോടതിയില്‍ റിവ്യൂ പെറ്റിന്‍ഷന്‍ നല്‍കിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ രേഖകള്‍ പരിശോധിച്ച സുപ്രീം കോടതി സര്‍ക്കാര്‍ അഭിഭാഷകന്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് നിരീക്ഷിച്ചു.
Discussion about this post