ന്യൂഡല്‍ഹി: മദ്യരാജാവ് വിജയ് മല്യയെ തിരികെയെത്തിക്കാന്‍ അധികൃതര്‍ ഇന്റര്‍പോളിന്റെ സഹായം തേടുന്നു. വിവിധ ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത വന്‍തുക തിരിച്ചടയ്ക്കാതെ രാജ്യംവിട്ട മല്യയെ നാടുകടത്താന്‍ സാധിക്കില്ലെന്ന് ബ്രിട്ടണ്‍ വ്യക്തമാക്കിയതോടോയാണ് പുതിയ നീക്കം. മല്യയ്ക്കുവേണ്ടി റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനാണ് എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റ് ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുള്ളത്.
മല്യയുടെ പാസ്പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ മാസം റദ്ദാക്കിയിരുന്നു.
Discussion about this post