തിരുവനന്തപുരം: മെയ് 16 ന് നടക്കുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ ഉത്തരവാദിത്വമുളള പൗരനെന്ന നിലയില്‍ സമ്മതിദാനവകാശം വിനിയോഗിക്കാന്‍ സംസ്ഥാനത്തെ എല്ലാ സമ്മതിദായകരോടും ഗവര്‍ണര്‍ പി.സദാശിവം അഭ്യര്‍ത്ഥിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഭാരതത്തിലെ സാക്ഷരവും സാമൂഹികാവബോധവുമുളള ഒരു സംസ്ഥാനമെന്ന നിലയില്‍ ജനാധിപത്യ പ്രക്രിയയില്‍ സക്രിയമായി പങ്കാളികളാവുക എന്നത് നാം ഓരോരുത്തരുടെയും ചുമതലയാണെന്നും ഗവര്‍ണര്‍ ഇതു സംബന്ധിച്ച സന്ദേശത്തില്‍ പറഞ്ഞു
Discussion about this post