തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ജോലിയിലുളള ഉദ്യോഗസ്ഥര്‍ക്ക് അപകടം, ഹ്യദയസ്തംഭനം, സ്‌ട്രോക്ക് തുടങ്ങിയ അത്യാഹിതം ഉണ്ടായാല്‍ സമീപത്തുളള സര്‍ക്കാര്‍/സ്വകാര്യ ആശുപത്രിയില്‍ രൊക്കം പണം നല്‍കാതെ അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനുളള ക്യാഷ്‌ലെസ് ട്രീറ്റ്‌മെന്റ് പദ്ധതിയുടെ ഡ്രോയിംഗ് ആന്റ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍മാരായി ജില്ലാ കളക്ടര്‍മാരെയും ജില്ലാ ഇലക്ഷന്‍ ഓഫീസര്‍മാരെയും അധികാരപ്പെടുത്തി.
ഒരു ഉദ്യോഗസ്ഥന് അന്‍പതിനായിരം രൂപ വരെ ചികിത്സാസഹായം അനുവദിക്കാം. അന്‍പതിനായിരത്തിനും ഒരു ലക്ഷത്തിനുമിടയ്ക്ക് ചെലവു വരുന്ന ചികിത്സയ്ക്ക് ചീഫ് ഇലക്ട്രറല്‍ ഓഫീസറുടെ അംഗീകാരത്തിന് വിധേയമായി പണം അനുവദിക്കാം. ഒരു ലക്ഷത്തിന് മുകളിലുളള തുക ചീഫ് ഇലക്ട്രറല്‍ ഓഫീസറുടെ അനുമതി ലഭിച്ച ശേഷം മാത്രമേ വിതരണം ചെയ്യാന്‍ പാടുളളു.
പരിശീലനം ഉള്‍പ്പെടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന്‍ വീട്ടില്‍ നിന്നോ ഓഫീസില്‍ നിന്നോ പുറപ്പെട്ട് ഡ്യൂട്ടി നിര്‍വഹിച്ച് തിരികെ എത്തുന്നതുവരെയുളള സമയത്തുണ്ടാകുന്ന അത്യാഹിതങ്ങളാണ് ഈ പദ്ധതിക്ക് കീഴില്‍ വരിക. പോലീസ്, സി.എ.പി.എഫ്, സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും
Discussion about this post