തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സിനായി ഇലക്‌ട്രോണിക് ഡ്രൈവിങ് ടെസ്‌റ്റ് സംവിധാനം ഏര്‍പ്പെടുത്തുമെന്നു ഗതാഗതമന്ത്രി ജോസ് തെറ്റയില്‍.നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ആദ്യം ഇത് ഏര്‍പ്പെടുത്തുക. അതിനു ശേഷം മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. 2010 ലെ താല്‍ക്കാലിക കണക്കുകള്‍ കൂടി പരിഗണിച്ചാല്‍ കെഎസ്‌ആര്‍ടിസിയുടെ സഞ്ചിത നഷ്‌ടം 1700.80 കോടി രൂപയാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post