തിരുവനന്തപുരം: കരമന പൊലീസ് സ്‌റ്റേഷനില്‍ കസ്‌റ്റഡിയിലിരുന്ന പ്രതി വിഷം ഉള്ളില്‍ ചെന്നു മരിച്ച സംഭവത്തില്‍ ഡെപ്യൂട്ടി കമ്മിഷണറോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ നിയമസഭയെ അറിയിച്ചു.
ദേഹപരിശോധന നടത്താതെ പ്രതിയെ കസ്‌റ്റഡിയില്‍ സൂക്ഷിച്ചത് നിയമവിരുദ്ധമാണ്. പൊലീസ് സ്‌റ്റേഷനുകളില്‍ മൂന്നാം മുറ അനുവദിക്കില്ല. അതിനുവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. പുത്തൂര്‍ കസ്‌റ്റഡി മരണം സിബിഐ അന്വേഷിക്കുന്നതില്‍ സര്‍ക്കാര്‍ എതിരല്ല. എന്നാല്‍ ലോക്കല്‍ പൊലീസിനും ക്രൈംബ്രാഞ്ചിനും എതിരായ പരാമര്‍ശം നീക്കാനാണു ഹര്‍ജി നല്‍കിയതെന്നും കോടിയേരി പറഞ്ഞു.
കസ്‌റ്റഡിയിലിരുന്ന ആള്‍ വിഷം ഉള്ളില്‍ ചെന്നു മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. മൊട്ടമൂട് സ്വദേശി വലിയവിള പുത്തന്‍വീട് ചന്ദ്രന്‍ എന്നു വിളിക്കുന്ന സതീഷ് കുമാറാണ് കഴിഞ്ഞ ദിവസം മരിച്ചത്.
സതീഷ് കുമാറിന്റെ കുടുംബത്തിനു സാമ്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സതീഷ് കുമാറിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, പ്രതി വിഷം ഉള്ളില്‍ ചെന്നാണു മരിച്ചതെന്ന പൊലീസ് വിശദീകരണം വാസ്‌തവ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. സംഭവത്തില്‍ സമഗ്രമായ അന്വഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post