തിരുവനന്തപുരം: യൂണിയന്‍ ബാങ്ക്ഓഫ് ഇന്ത്യയെ ഇട്രഷറി പോര്‍ട്ടലുമായി സംയോജിപ്പിക്കുവാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. ഇതോടെഇട്രഷറി പോര്‍ട്ടല്‍ സേവനം യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലും ലഭിക്കും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ,ഐ.ഡി.ബി.ഐ ബാങ്ക്, യുകൊ ബാങ്ക്, പഞ്ചാബ് ആന്റ് നാഷണല്‍ ബാങ്ക് , ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവയാണ് ഇട്രഷറി പോര്‍ട്ടലുമായി സംയോജിപ്പിച്ചിട്ടുളള മറ്റ് 12 ബാങ്കുള്‍.












