തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പരാജയം ഏറ്റുവാങ്ങിയവരില്‍ സംസ്ഥാനത്തെ നാല് മന്ത്രിമാരും സ്പീക്കര്‍ എന്‍.ശക്തനും ഉള്‍പ്പെടുന്നു. പി.കെ.ജയലക്ഷ്മി, കെ.ബാബു, ഷിബു ബേബി ജോണ്‍, കെ.പി.മോഹനന്‍ എന്നിവരാണ് പരാജയപ്പെട്ട മന്ത്രിമാര്‍.
എല്‍.ഡി. എഫ് സ്ഥാനാര്‍ത്ഥി എം.സ്വരാജ് 4467 വോട്ടുകള്‍ക്കാണ് കെ. ബാബുവിനെ പരാജയപ്പെടുത്തിയത്. ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ കെ. ബാബുവിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ താല്‍പര്യപ്രകാരമാണ് സീറ്റ് നല്‍കിയത്. യുഡിഎഫ് മന്ത്രിസഭയിലെ ഏക വനിതാമന്ത്രിയായിരുന്ന പി.കെ.ജയലക്ഷ്മി 1307 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. എല്‍ഡിഎഫിന്റെ ഒ.ആര്‍.കേളുവാണ് പി.കെ. ജയലക്ഷ്മിയെ പരാജയപ്പെടുത്തിയത്.
ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ തൊഴില്‍മന്ത്രിയായിരുന്ന ഷിബു ബേബി ജോണ്‍ ചവറയില്‍ പരാജയപ്പെട്ടു. ആര്‍.എസ്.പി സ്ഥാനാര്‍ത്ഥിയായിരുന്ന ഷിബുവിനെ എല്‍ഡിഎഫിന്റെ എന്‍.വിജയന്‍പിള്ളയാണ് പരാജയപ്പെടുത്തിയത്. വിജയന്‍ പിള്ളയ്ക്കു 6189 വോട്ടിന്‍റെ ഭൂരിപക്ഷമുണ്ട്.
കൃഷിമന്ത്രി കെ.പി.മോഹനനാണ് പരാജയപ്പെട്ട മറ്റൊരു മന്ത്രി. 12291 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.ഷൈലജ ടീച്ചര്‍ കെ.പി മോഹനനെ പരാജയപ്പെടുത്തിയത്.
തിരുവനന്തപുരം കാട്ടാക്കടയില്‍ പതിമൂന്നാം നിയമസഭയുടെ സ്പീക്കറായ എന്‍.ശക്തനെ എല്‍ഡിഎഫിന്റെ ഐ.ബി.സതീഷ് 849 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി.
Discussion about this post