ന്യൂഡല്‍ഹി: ഈ വര്‍ഷം മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഉണ്ടാകില്ല. ഒരു വര്‍ഷത്തേക്ക് മാത്രമാണ് പരീക്ഷ ഒഴിവാക്കുന്നത്. ഇത് സംബന്ധിച്ച് ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേന്ദ്ര കാബിനറ്റ് തീരുമാനമെടുത്തു. ഇന്നു ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കി.
ജൂലൈ 24-ന് പരീക്ഷ നടത്തണമെന്ന സുപ്രീംകോടതി ഉത്തരവ് മറികടക്കാനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. ഭൂരിഭാഗം സംസ്ഥാനങ്ങളും രാഷ്ട്രീയപ്പാര്‍ട്ടികളും ഇതിനെതിരെ രംഗത്ത് വന്നിരുന്നു.
Discussion about this post