തിരുവനന്തപുരം: ബസ് ബോഡി കോഡ് ഒക്ടോബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. കോഡ് നടപ്പില്‍ വരുത്തുമ്പോള്‍ ചെറുകിട ബസ് ബോഡി നിര്‍മ്മാതാക്കള്‍ക്കും, ഈ മേഖലയിലെ മറ്റുളളവര്‍ക്കുമുണ്ടാകുന്ന ബുദ്ധിമുട്ട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്തും.
കോഡ് നടപ്പില്‍ വരുത്തുമ്പോള്‍ പൊതു ഖജനാവിനുണ്ടാകുന്ന നഷ്ടം നികത്തുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. പൊതുജനങ്ങളുടെ സുരക്ഷയും യാത്രാ സൗകര്യവും കണക്കിലെടുത്താണ് ബസ് ബോഡി കോഡ് നടപ്പില്‍ വരുത്തുന്നതെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. ബസ് ബോഡി കോഡ് നടപ്പില്‍ വരുത്തുന്നതിന് മുന്നോടിയായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ യോഗം നേരത്തെ വിളിച്ചു ചേര്‍ന്നിരുന്നു
Discussion about this post