തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ വി എസ് അച്യുതാനന്ദനെ കണ്ടു. രാവിലെ 9.40 ഓടെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോടൊപ്പമാണ് പിണറായി വി.എസ്സിനെ കാണാനെത്തിയത്.
കന്റോണ്‍മെന്റ് ഹൗസിലെ കൂടിക്കാഴ്ച കഷ്ടിച്ച് അഞ്ച് മിനിറ്റ് മാത്രമാണ് നീണ്ടത്. പതിനൊന്ന് മണിക്ക് വിഎസ് മാധ്യമങ്ങളെ കാണാനിരിക്കെയാണ് പിണറായിയുടെ സന്ദര്‍ശനം.
മുന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ അനുഭവസമ്പത്തുള്ള നേതാവാണ് വിഎസ്, അദ്ദേഹത്തില്‍ നിന്ന് കാര്യങ്ങല്‍ ചോദിച്ച് മനസ്സിലാക്കുക പ്രധാനമാണ്. അതിനാല്‍ അദ്ദേഹത്തില്‍നിന്നും കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനായാണ് എത്തിയതെന്ന് പിണറായി വിജയന്‍ പറഞ്ഞു.












