ന്യൂഡല്‍ഹി: കോംഗോ പൗരനെ അജ്ഞാതര്‍ അടിച്ചുകൊന്നു. ഒലിവിയ(23) എന്ന ചെറുപ്പക്കാരനാണ് കൊല്ലപ്പെട്ടത്. ഡല്‍ഹി വസന്ത്കുഞ്ജില്‍വച്ചായിരുന്നു കല്ലുകളും ഇഷ്ടികകളും ഉപയോഗിച്ച് ആക്രമണം നടത്തിയത്. വാക്കുതര്‍ക്കാമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. വീട്ടിലേക്ക് പോകും വഴി ചിലരുമായി ഒലിവിയ വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. തലയ്ക്കും മുഖത്തും പരിക്കേറ്റ യുവാവിന്റെ മരണം ആശുപത്രിയില്‍ വച്ചാണ് സ്ഥിരീകരിച്ചത്.












