തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളില്‍ കനത്ത മഴയ്ക്കു സാധ്യതയുണെ്ടന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ 24 സെന്റിമീറ്റര്‍വരെ മഴ ലഭിക്കുമെന്നാണു കാലാവസ്ഥാ പ്രവചനം. ഏഴു സെന്റിമീറ്ററില്‍ അധികം മഴപെയ്താല്‍ കനത്ത മഴയെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നത്.
Discussion about this post