തിരുവനന്തപുരം: ഭരണപക്ഷത്തിന്റേയും പ്രതിപക്ഷത്തിന്റേയും അവകാശങ്ങള്‍ ഉറപ്പാക്കി സഭയുടെ മൂല്യങ്ങള്‍ സംരക്ഷിക്കുമെന്ന് നിയുക്ത സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിച്ച് സഭാനാഥനായി പ്രവര്‍ത്തിക്കും. മുതിര്‍ന്ന അംഗങ്ങള്‍ ഉള്ള സഭയില്‍ ജനാധിപത്യത്തിന്റെ മൗലികമായ ധാര്‍മ്മികത പുലര്‍ത്തുന്നതിനാണ് മുന്‍തൂക്കമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ അംഗങ്ങളുടെ എണ്ണം നോക്കിയല്ല അവകാശങ്ങള്‍ സംരക്ഷിക്കുന്നത്. ചെറിയ പ്രതിപക്ഷമാണെങ്കിലും ഭരണഘടനാപരമായ മുഴവന്‍ അവകാശങ്ങളും സംരക്ഷിക്കും. ഭരണപക്ഷത്തിന്റെ അവസരം ഉറപ്പാക്കിയും കടമ നിര്‍വഹിക്കുമെന്നും നിയുക്ത സ്പീക്കര്‍ പറഞ്ഞു.
Discussion about this post