തിരുവനന്തപുരം: സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മെയ് 25 ബുധനാഴ്ച വൈകുന്നേരം നാല് മണിക്ക് സംഘടിപ്പിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിയും മന്ത്രി സഭയിലെ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യും. വൈകുന്നേരം 3.50 ന് വേദിയിലെത്തുന്ന നിയുക്ത മുഖ്യമന്ത്രിയെയും മന്ത്രിസഭയിലെ അംഗങ്ങളെയും ചീഫ് സെക്രട്ടറി സ്വീകരിക്കും. 3.55 ന് ഗവര്‍ണര്‍ പി.സദാശിവം വേദിയിലെത്തും.
തുടര്‍ന്ന് ബാന്‍ഡ് സംഘം ദേശീയഗാനാലാപനം നടത്തും. തുടര്‍ന്ന് ഗവര്‍ണറുടെ അനുവാദത്തോടെ ചീഫ് സെക്രട്ടറി നിയുക്ത മുഖ്യമന്ത്രിയെ സത്യപ്രതിജ്ഞ ചെയ്യുന്നതിന് ക്ഷണിക്കും. തുടര്‍ന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സത്യപ്രതിജ്ഞ ചൊല്ലികൊടുക്കും.












