ഉത്തരാഖാണ്ഡ്: വിമത എം.എല്‍.എമാരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്തുവന്നതുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെ സി.ബി.ഐ ചോദ്യം ചെയ്തു. രാവിലെ 11 ന് ചോദ്യംചെയ്യലിനായി അദ്ദേഹം സി.ബി.ഐ ആസ്ഥാനത്തെത്തി.
സി.ബി.ഐ അന്വേഷണം സ്റ്റേ ചെയ്യണമെന്ന റാവത്തിന്റെ ആവശ്യം ഉത്തരാഖണ്ഡ് ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് റാവത്ത് ചോദ്യംചെയ്യലിന് ഹാജരായത്.
Discussion about this post