തിരുവനന്തപുരം: ജില്ലയില്‍ പരിസ്ഥിതി സംരക്ഷണത്തിനും കുടിവെള്ളക്ഷാമം പരിഹരിക്കാനും ലക്ഷ്യമിട്ട് മഴവെള്ളം സംഭരിച്ച് ഭൂഗര്‍ഭ ജിലനിരപ്പ് വര്‍ദ്ധിപ്പിക്കാന്‍ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി 73 ഗ്രാമപഞ്ചായത്തുകളിലായി ഒരു ലക്ഷം മഴക്കുഴികള്‍ നിര്‍മിക്കാന്‍ ജില്ലാ പഞ്ചായത്ത് തീരുമാനിച്ചതായി പ്രസിഡന്റ് വി.കെ. മധു അറിയിച്ചു. മഴക്കാലം ശക്തി പ്രാപിക്കുന്നതിനുമുന്‍പ് പദ്ധതിക്ക് തുടക്കം കുറിക്കും.
ഫലവൃക്ഷതൈകളും തണല്‍മരങ്ങളും വ്യാപകമായി വച്ചു പിടിപ്പിക്കാനും സമഗ്രമായ പദ്ധതി ലക്ഷ്യമിടുന്നു. ജൂണ്‍ ഒന്നിന് സ്‌കൂളുകളിലെ പ്രവേശനോത്സവത്തിന്റെ ഭാഗമായി എല്ലാ സ്‌കൂളുകളിലും ഫലവൃക്ഷതൈകള്‍ വച്ചുപിടിപ്പിക്കും. മേല്‍ത്തരം മാവ്, പ്ലാവ്, റംപുട്ടാന്‍, പേര, സപ്പോട്ട തൈകളാണ് ഉപയോഗിക്കുക. കൃഷിവകുപ്പും ഹോര്‍ട്ടി കോര്‍പ്പറേഷനും ചേര്‍ന്നാണ് പദ്ധതി രൂപീകരിച്ചിട്ടുള്ളത്. ആരോഗ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും പാലിയേറ്റീവ് കെയര്‍ രംഗത്തെ വിവിധ പദ്ധതികള്‍ കോര്‍ത്തിണക്കി ജില്ലാതലത്തില്‍ ആരോഗ്യക്ഷേമ സൊസൈറ്റി രൂപീകരിക്കും.
ജില്ലയിലെ കാര്‍ഷിക സേവന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി അഗ്രോ സൊസൈറ്റി രൂപീകരിക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് അറിയിച്ചു
Discussion about this post