തിരുവനന്തപുരം: മഴക്കാല ജന്യരോഗങ്ങള്‍ തടയാന്‍ വാര്‍ഡ്തലം മുതല്‍ പദ്ധതി നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ വകുപ്പുതലവന്‍മാരുടെ യോഗത്തില്‍ തീരുമാനമായി. പകര്‍ച്ചവ്യാധി കൊണ്ട് കേരളത്തില്‍ മരണം സംഭവിക്കരുതെന്ന നിശ്ചയദാര്‍ഢ്യത്തോടെ കേരളം ഒന്നായി പ്രവര്‍ത്തിക്കണമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ഷൈലജ യോഗതീരുമാനങ്ങള്‍ വിശദീകരിച്ചുളള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് കേരളമൊട്ടാകെ വ്യാപകമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഇതിന് എല്ലാവരും രംഗത്തിറങ്ങണം. മഴക്കാല പൂര്‍വ്വ പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി ആരംഭിക്കേണ്ടതായിരുന്നു. ഇത് വൈകിയ സാഹചര്യത്തില്‍ ഓരോ ദിവസവും ശ്രദ്ധയോടെയുളള പ്രവര്‍ത്തനം ആവശ്യമാണ് മന്ത്രി പറഞ്ഞു. മെയ് 31 നകം ജില്ലാതലത്തില്‍ മന്ത്രിമാരുടെ നേത്യത്വത്തില്‍ വിപുലമായ യോഗം ചേരും. എ.പിമാര്‍ എം.എല്‍.എമാര്‍ ജില്ലാ അടിസ്ഥാനത്തില്‍ വകുപ്പ് തലവന്‍മാര്‍ തദ്ദേശസ്ഥാപന അധ്യക്ഷന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കണം. സംസ്ഥാനതലത്തില്‍ ചീഫ് സെക്രട്ടറിയുടെ നേത്യത്വത്തില്‍ പ്രത്യേക ഏകോപനവുമുണ്ടാകും. മാലിന്യ നിര്‍മ്മാര്‍ജ്ജനമാണ് പ്രധാനം. ഇതിന് തദ്ദേശസ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം. ആവശ്യമുളളിടത്ത് സര്‍ക്കാര്‍ സഹായം നല്‍കും.
ചില തദ്ദേശസ്ഥാപനങ്ങള്‍ സ്വമേധയാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പ്രവര്‍ത്തനം തുടങ്ങാത്ത പഞ്ചായത്തുകളില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കണം. മഴ കനക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഇതിനകം ഡെങ്കിപ്പനിയും മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച ഫ്‌ളക്‌സ് ഉള്‍പ്പെടെയുളള സാമഗ്രികള്‍ നീക്കം ചെയ്യാന്‍ രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ പ്രവര്‍ത്തകരും രംഗത്തിറങ്ങണം.
മരുന്നിന്റെ ലഭ്യത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ട്. മരുന്നില്ലെന്നവിവരം അറിയിച്ചാല്‍ അത് എത്തിക്കുന്നതിനുളള നടപടി വേഗത്തില്‍ സ്വികരിക്കും. ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരുടെ അപര്യാപ്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അടിയന്തിര പ്രാധാന്യം പരിഗണിച്ച് ഇക്കാര്യത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തും. ദുരന്തമുണ്ടായാല്‍ അവര്‍ക്ക് ആശ്വാസം നല്‍കുന്നതിനുളള ഷെല്‍ട്ടര്‍ ഹോമുകള്‍ ക്രമീകരിച്ചിട്ടുണ്ട്. എല്ലാ വകുപ്പുകളുടെയും യോജിച്ചുളള പ്രവര്‍ത്തനമാണ് നടത്തുക.
മന്ത്രിമാരായ ഡോ.തോമസ് എൈസക്, കെ.കെ.ശൈലജ, ജി.സുധാകരന്‍, വി.എസ് സുനില്‍കുമാര്‍, ഇ.ചന്ദ്രശേഖരന്‍, പി.തിലോത്തമന്‍, മാത്യു ടി.തോമസ്, എ.കെ.ശശീന്ദ്രന്‍, ഡോ.കെ.ടി.ജലീല്‍, എന്നിവര്‍ക്ക് പുറമേ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനിനെറ്റോ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു
Discussion about this post