തിരുവനന്തപുരം: ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി വിനിയോഗിക്കുന്ന ഫണ്ട് അതിന്റെ ഗുണഭോക്താക്കള്‍ക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് തടസ്സമാകില്ല. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അത്യാവശ്യഘട്ടത്തില്‍ പണം ചെലവഴിക്കാനുളള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പക്ഷേ പണം ശ്രദ്ധയോടെ വിനിയോഗിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
Discussion about this post