പയ്യാമ്പലം: സംസ്ഥാനത്ത് അക്കൗണ്ട് തുറന്നതിന്‍റെ ആഹ്ളാദ സൂചകമായി ബിജെപി. സംസ്ഥാനത്തുടനീളം നടത്തുന്ന ‘വിജയ യാത്ര’ കണ്ണൂര്‍ ജില്ലയിലെ പയ്യാമ്പലത്തു നിന്ന് തുടങ്ങി. ജില്ലാ കേന്ദ്രങ്ങളില്‍ യാത്രക്കു സ്വീകരണം നല്‍കും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് ഒ. രാജഗോപാല്‍ 8,671 വോട്ടുകള്‍ക്ക് വിജയിക്കുകയും ഏഴു നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്ക്ക് രണ്ടാമതെത്താനും സാധിച്ചിരുന്നു. വോട്ട് ശതമാനം ആറില്‍ നിന്ന് പതിനാലാക്കി ഉയര്‍ത്താനുമായി. ജൂണ്‍ രണ്ടിനു തിരുവനന്തപുരത്ത് യാത്ര അവസാനിക്കും. സമാപന സമ്മേളനത്തില്‍ ഒ.രാജഗോപാലിന് തലവസ്ഥാന നഗരിയില്‍ വന്‍ സ്വീകരണം നല്‍കും.
Discussion about this post