ന്യൂഡല്‍ഹി: പ്രൊവിഡന്റ് ഫണ്ടില്‍നിന്ന് പിന്‍വലിക്കുന്ന 50,000 രൂപ വരെയുള്ള തുകയ്ക്ക് ഇനി മുതല്‍ സ്രോതസ്സിലുള്ള നികുതി ഉണ്ടാവില്ല. ഇതിനായി 1961-ലെ വരുമാനനികുതി നിയമത്തിന്റെ 192 എ വകുപ്പ് സര്‍ക്കാര്‍ ഭേദഗതി ചെയ്തു. നിലവില്‍ മുപ്പതിനായിരം രൂപയായിരുന്നു ഇതിന്റെ പരിധി.
Discussion about this post