തിരുവനന്തപുരം: ലോക്‌നാഥ് ബെഹ്‌റയെ ഡിജിപിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ബെഹ്‌റ ഇന്നു തന്നെ സ്ഥാനം ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ബെഹ്‌റയെ ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി നിയമിക്കാന്‍ തീരുമാനിച്ചത്.
സ്ഥാനമാറ്റം സംബന്ധിച്ച വിവാദങ്ങള്‍ക്കിടെയാണ് ബെഹ്‌റ സ്ഥാനമേല്‍ക്കുന്നത്. സ്ഥാനമൊഴിയിന്ന ഉദ്യോഗസ്ഥനായ ടി.പി.സെന്‍കുമാര്‍ അവധിയില്‍ പ്രവേശിച്ചതിനാല്‍ സ്ഥാനക്കൈമാറ്റം നടത്തിക്കൊണ്ടുള്ള ബാറ്റണ്‍ കൈമാറ്റം ഉണ്ടാകില്ല.
ഒഡീഷ സ്വദേശിയായ ബെഹ്‌റ 1985 ബാച്ച് കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ്. കേരളത്തില്‍ എസ്പിയായും കൊച്ചി, തിരുവനന്തപുരം നഗരങ്ങളില്‍ സിറ്റി പോലീസ് കമ്മീഷണറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫയര്‍ ഫോഴ്‌സ് മേധാവിയായിരിക്കുമ്പോഴാണു സംസ്ഥാന പോലീസ് മേധാവിയായുള്ള നിയമനം.
2021 ജൂണ്‍ വരെ ലോക്‌നാഥ് ബെഹ്‌റയ്ക്കു സര്‍വീസുണ്ട്. അതായതു മറ്റ് തടസങ്ങളില്ലെങ്കില്‍ അഞ്ചു വര്‍ഷത്തോളം കേരള പോലീസിനെ നയിക്കാന്‍ അദ്ദേഹത്തിനു കഴിയും. ഇത്രയും കാലം കേരള പോലീസിനെ നയിച്ച ചുരുക്കം പേര്‍ മാത്രമാണുള്ളത്.
Discussion about this post