തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടില്‍ ആശങ്കയുണ്‌ടെന്നു കാട്ടി വി.എസ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കത്തു നല്‍കി.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പിണറായി വിജയന്റെ നിലപാട് ആശങ്കയുളവാക്കുന്നതാണെന്നു വ്യക്തമാക്കുന്ന കത്തില്‍, മുഖ്യമന്ത്രിയുടെ നിലപാട് മുന്നണി നിലപാടിനു വിരുദ്ധമാണെന്നും പറയുന്നുണ്ട്. ഇക്കാര്യം സിപിഎം സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്‌തോയെന്നറിയില്ലെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ മുല്ലപ്പെരിയാര്‍ വിഷയം എല്‍ഡിഎഫ് ചര്‍ച്ച ചെയ്ത് വ്യക്തത വരുത്തണമെന്നും വി.എസ് ആവശ്യപ്പെട്ടു.
Discussion about this post