ന്യൂഡല്‍ഹി: പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ചു. ഇന്ന് ചേര്‍ന്ന എണ്ണക്കമ്പനികളുടെ അവലോകന യോഗത്തിലാണ് ഇന്ധനവില വര്‍ധിപ്പിക്കാന്‍ തീരുമാനമായത്. പെട്രോളിന് 2 രൂപ 58 പൈസയും ഡീസലിന് 2 രൂപ 26 പൈസയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ വില അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.
ഒരു മാസത്തിനിടെ ഇത് രണ്ടാംതവണയാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്.
Discussion about this post