തിരുവനന്തപുരം: സ്‌കൂള്‍ അദ്ധ്യയനവര്‍ഷം ആരംഭിക്കന്നതിന്റെ ഭാഗമായി രക്ഷിതാക്കളില്‍ കുട്ടികളുടെ ആരോഗ്യപരിപാലനത്തെക്കുറിച്ച് സ്റ്റാര്‍ഹെല്‍ത്തും ആറ്റുകാല്‍ ആശുപത്രിയും ചേര്‍ന്നു സംഘടിപ്പിച്ച ബോധവല്‍ക്കരണ സെമിനാര്‍ മണക്കാട് ലൗഷോര്‍ കിന്റര്‍ഗാര്‍ട്ടനില്‍ നടന്നു. പ്രമുഖ ശിശുരോഗവിദഗ്ധന്‍ ഡോ.സുനില്‍കുമാര്‍ രക്ഷിതാക്കള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി. സെമിനാറില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷംഷാദ് ഹൈദര്‍, ആറ്റുകാല്‍ ആശുപത്രി അഡ്മിനിസ്‌ട്രേറ്റീവ് ആഫീസര്‍ പ്രശാന്ത്, ജനറല്‍ മാനേജര്‍ ഗോപാലകൃഷ്ണന്‍, സ്റ്റാര്‍ഹെല്‍ത്ത് കരമനശാഖാ സെയില്‍സ് മാനേജര്‍ അജിത് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സെമിനാര്‍ മറ്റുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തുടര്‍ന്നും നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. താല്‍പര്യമുള്ള വിദ്യാലയങ്ങള്‍ 8281233886 എന്ന നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്.
Discussion about this post