തിരുവനന്തപുരം: വിവിധ രാജ്യങ്ങളില്‍ ഇന്ത്യയുടെ അംബാസഡര്‍/ഹൈക്കമ്മീഷണര്‍ സ്ഥാനങ്ങള്‍ വഹിക്കുന്ന ഏഴ് നയതന്ത്രജ്ഞര്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തെ രാജ്ഭവനില്‍ സന്ദര്‍ശിച്ചു.
ബെലാറസിലെ ഇന്ത്യന്‍ അഝബസഡര്‍ പങ്കജ് സക്‌സേന, കോംഗോയിലെ അംബാസഡര്‍ എസ്.കെ. അശോക് വാരിയര്‍, ഇറാക്കിലെ അംബാസഡര്‍ ജോര്‍ജ് രാജു, കൊറിയയിലെ അംബാസഡര്‍ ജസ്മിന്ദര്‍ കസ്തൂരിയ, മാലിദ്വീപിലെ ഹൈക്കമ്മീഷണര്‍ അഖിലേഷ് മിശ്ര, ദക്ഷിണ സുഡാനിലെ അംബാസഡര്‍ ശ്രീകുമാര്‍ മേനോന്‍, യു.എ.ഇ.യിലെ അംബാസഡര്‍ ടി.പി. സീതാറാം എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
തങ്ങള്‍ നയതന്ത്രജ്ഞരായ രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സ്ഥിതിയെക്കുറിച്ച് അവര്‍ ഗവര്‍ണറെ ധരിപ്പിച്ചു. ആ രാജ്യങ്ങളുമായുള്ള കേരളത്തിന്റെ സഹകരണം മെച്ചപ്പെടുത്താവുന്ന മാര്‍ഗങ്ങളെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്തു. മിഷന്‍ മേധാവികളുടെ വാര്‍ഷിക യോഗവുമായി ബന്ധപ്പെട്ടായിരുന്നു സന്ദര്‍ശനം.
Discussion about this post