പെരുമ്പാവൂര്‍: ദളിത് നിയമ വിദ്യാര്‍ഥി ജിഷയുടെ വധക്കേസിന്റെ അന്വേഷണം ശരിയായ ദിശയിലാണെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ. പൂര്‍ണമായ സത്യം കണ്‌ടെത്താന്‍ സമയമെടുക്കുമെന്നും അന്വേഷണം മാജിക്കല്ലെന്നും അദ്ദേഹം പറഞ്ഞു. പെരുമ്പാവൂരില്‍ ജിഷയുടെ വീട് സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേസ് എപ്പോള്‍ തെളിയിക്കാനാവുമെന്ന് പറയാനാവില്ല. ചിലകേസുകള്‍ 24 മണിക്കൂറിനുള്ളില്‍ തെളിയിക്കാന്‍ കഴിയും. മറ്റുചിലത് ഒരു വര്‍ഷം വരെ വേണ്ടിവന്നേക്കാം. ജിഷ വധക്കേസ് എത്രയും പെട്ടെന്ന് തെളിയിക്കാനാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
Discussion about this post