വാഷിങ്ടണ്‍: 660 കോടിയോളം വിലമതിക്കുന്ന സാംസ്‌കാരിക കരകൗശല ഉല്‍പന്നങ്ങള്‍ യുഎസ് അധികൃതര്‍ ഇന്ത്യയ്ക്ക് കൈമാറി. ഇന്ത്യയില്‍നിന്ന് പലപ്പോഴായി മോഷ്ടിക്കപ്പെട്ടവയാണ് ഇവ. വിഗ്രഹങ്ങള്‍, വെങ്കലത്തില്‍ പണിത കരകൗശല ഉല്‍പ്പന്നങ്ങള്‍, കളിമണ്‍ പ്രതിമകള്‍ തുടങ്ങിയവ ഉള്‍പ്പെട്ടെ ഇരുന്നൂറോളം വിലപിടിപ്പുള്ള വസ്തുക്കളാണ് അമേരിക്ക ഭാരതത്തിനു തിരികെ നല്‍കിയത്. വിഗ്രഹങ്ങള്‍ പലതും ആരാധനയുമായി ബന്ധപ്പെട്ടതാണ്.
ബ്ലെയര്‍ ഹൗസില്‍ നടന്ന ചടങ്ങില്‍വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണ് ഇവ തിരികെ നല്‍കിയത്. ഇന്ത്യയുടെ പൈതൃകത്തെ മാനിച്ച് വിലമതിക്കാനാവാത്ത ഉല്‍പ്പന്നങ്ങള്‍ തിരികെനല്‍കിയതിന് ബറാക്ക് ഒബാമയോട് രാജ്യത്തിന്റെ നന്ദി അറിയിക്കുന്നതായി ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
Discussion about this post