തിരുവനന്തപുരം: പോലീസ് തലപ്പത്തു വീണ്ടും അഴിച്ചുപണി. ഋഷിരാജ് സിംഗിനെ പുതിയ എക്‌സൈസ് കമ്മീഷണറായി നിയമിച്ചു. ജയില്‍ ഡി.ജി.പി ആയിരുന്നു അദ്ദേഹം. സ്റ്റേറ്റ് ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ എഡിജിപിയായിരുന്ന ആര്‍. ശ്രീലേഖയാണു പുതിയ ഇന്റലിജന്‍സ് എഡിജിപി. കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞു തിരിച്ചെത്തിയ സുധേഷ് കുമാറിനെ ഉത്തരമേഖലാ എഡിജിപിയായി നിയമിച്ചു. ഉത്തരമേഖലാ എഡിജിപിയായിരുന്ന നിഥിന്‍ അഗര്‍വാളിനെ സായുധസേനാ ബറ്റാലിയനിലേക്കു സ്ഥലംമാറ്റിയിട്ടുണ്ട്. ജയില്‍ എഡിജിപിയായി അനില്‍കാന്തിനെ നിയമിച്ചു.
കെഎസ്ഇബി ചീഫ് വിജിലന്‍സ് ഓഫീസറായി എഡിജിപി കെ. പത്മകുമാറിനെ നിയമിച്ചു. മനുഷ്യാവകാശ കമ്മീഷന്‍ ഐജിയായി ഇ.ജെ. ജയരാജിനെയും പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഐജിയായി എസ്. സുരേഷിനെയും എസ്. ശ്രീജിത്തിനെ എറണാകുളം റേഞ്ച് ഐജിയായും നിയമിച്ചു.
Discussion about this post