കോട്ടയം: മുന്‍ മന്ത്രിയും സ്പീക്കറും കേരള കോണ്‍ഗ്രസ് സെക്കുലര്‍ ചെയര്‍മാനുമായ പ്രഫ. ടി.എസ്. ജോണ്‍ (74) അന്തരിച്ചു. ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് വേളയിലും സജീവമായി രംഗത്തുണ്ടായിരുന്നു ഏലിക്കുട്ടിയാണ് ഭാര്യ.
കേരള കോണ്‍ഗ്രസ് സ്ഥാപക നേതാക്കളില്‍ ഒരാളായ ടി.എസ്. ജോണ്‍ പഴയ കല്ലൂപ്പാറ മണ്ഡലത്തില്‍ നിന്ന് നാല് തവണ നിയമസഭയിലെത്തി. 1976-77 കാലത്ത് ഒരു വര്‍ഷം സ്പീക്കറായിരുന്നു. 1978 ഒക്‌ടോബറില്‍ എ.കെ. ആന്റണി മന്ത്രിസഭയിലും തുടര്‍ന്നുള്ള പി.കെ. വാസുദേവന്‍നായര്‍ മന്ത്രിസഭയിലും അദ്ദേഹം ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രിയായിരുന്നു.
എസ്ബി കോളജിലെ പഠന കാലത്ത് വിദ്യാര്‍ഥി പ്രസ്ഥാനങ്ങളിലെ സജീവ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസിലെ പിളര്‍പ്പിന് ശേഷം ജോസഫ് ഗ്രൂപ്പിനൊപ്പം പ്രവര്‍ത്തിച്ചു. പിന്നീട് പി.സി.ജോര്‍ജ് കേരള കോണ്‍ഗ്രസ് സെക്കുലര്‍ രൂപീകരിച്ചപ്പോള്‍ പാര്‍ട്ടിയുടെ ചെയര്‍മാനായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ജോര്‍ജുമായി തെറ്റിപ്പിരിഞ്ഞു. തെരഞ്ഞെടുപ്പിന് മുന്‍പ് ജോര്‍ജിനെ അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.
Discussion about this post