ശിവകാശി: തമിഴ്‌നാട്ടിലെ ശിവകാശിയിലുള്ള പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ രണ്ടു പേര്‍ മരിച്ചു. ശിവകാശിയിലെ വിളംപട്ടിയില്‍ വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവമുണ്ടായത്. വിളംപട്ടിയിലെ കൃഷ്ണസ്വാമി പടക്ക നിര്‍മാണശാലയിലെ തൊഴിലാളികളാണ് മരിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസും അഗ്നിശമന സേന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
Discussion about this post