തിരുവനന്തപുരം: മഴക്കാലത്തിനു മുമ്പായി അടിയന്തിരമായി പൂര്‍ത്തിയാക്കേണ്ട പ്രവൃത്തികള്‍ക്ക് അനുമതി നല്‍കുകയും, നിലവിലുള്ള ഡ്രയിനേജുകളുട തടസവും റോഡിലെ വെള്ളക്കെട്ടുകളും ഒഴിവാക്കി റോഡുകളുടെ അടിയന്തിര അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരം കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ പൊതുമരാമത്ത് വകുപ്പ് നടത്തുന്ന മഴക്കാലപൂര്‍വ പ്രവര്‍ത്തികളുടെ അവലോകന യോഗം പഞ്ചായത്ത് ഭവനില്‍ ചേര്‍ന്നു.
പൊതുമരാമത്ത് വകുപ്പിന്റെ റോഡ്, കെട്ടിടം, ഉള്‍പ്പെടെയുള്ള ആസ്തികളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ബന്ധപ്പെട്ട എന്‍ജിനീയര്‍മാര്‍ക്കാണ്. അതുകൊണ്ടുതന്നെ ഇവ സംരക്ഷിക്കേണ്ട ബാധ്യതയും അത് കയ്യേറുന്നവര്‍ക്കും നശിപ്പിക്കുന്നവര്‍ക്കുമെതിരെ നടപടിയെടുക്കേണ്ട ചുമതലയും ഇതേ ഉദ്യോഗസ്ഥര്‍ക്കുണ്ട്. സത്യസന്ധമായും ആത്മാര്‍ത്ഥമായും ഈ ഉത്തരവാദിത്വം നിര്‍വഹിക്കണം. ഇതിനാവശ്യമായ സന്വൂര്‍ണ സംരക്ഷണം സര്‍ക്കാര്‍ നല്‍കും.
സ്ഥലം മാറ്റം കൃത്യമായ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ ന്യായമായി നടപ്പിലാക്കും. ഇക്കാര്യത്തില്‍ അവിഹിത ഇടപെടലോ ശുപാര്‍ശയോ അനുവദിക്കുകയില്ല. വകുപ്പിലെ അഴിമതിയും കൂട്ടുകച്ചവടവും ഇല്ലാതാക്കും. ആഗസ്റ്റ് 15 വരെ റോഡുകള്‍ വെട്ടിപ്പൊളിക്കുന്നത് നിര്‍ത്തി വയ്ക്കാനും കര്‍ശന നിര്‍ദേശം നല്‍കി.
Discussion about this post