തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി നടപ്പാക്കുന്ന സമ്പൂര്‍ണ ഇഗവേണന്‍സ് പദ്ധതിയുടെ ഭാഗമായി റോഡും പാലവും വിഭാഗത്തിനുള്ള ലാപ്‌ടോപ് വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് ഭവനില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിച്ചു.
പദ്ധതിയുടെ ഭാഗമായി വകുപ്പിലെ ചീഫ് എന്‍ജിനീയര്‍ മുതല്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ വരെയുള്ളവര്‍ക്ക് 608 ലാപ്‌ടോപ്പുകളും 572 ഡസ്‌ക് ടോപ്പുകളും വിതരണം ചെയ്യും. പ്രൈസ് എന്ന സോഫ്റ്റ് വെയറിലൂടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും, മേല്‍ ഓഫീസുകളില്‍ അയച്ച് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമാക്കുന്നതിനുള്ള സൗകര്യവും ലഭിക്കും. രണ്ടാം ഘട്ടത്തില്‍ കരാറുകാരുടെ ബില്‍ തയ്യാറാക്കി പണം നല്‍കുന്നതുവരെയുള്ള കാര്യങ്ങള്‍ ചെയ്യാനാകും. ഒന്നാം ഘട്ടമെന്ന നിലയില്‍ സംസ്ഥാനത്തെ എന്‍ജിനീയറിംഗ് വകുപ്പുകളില്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ട്.
Discussion about this post