കൊച്ചി: ഈ മാസം 23-ന് നടത്താനിരുന്ന വാഹന പണിമുടക്ക് പിന്‍വലിച്ചു. സംസ്ഥാനത്തെ ആറ് കോര്‍പ്പറേഷനുകളില്‍ ജൂണ്‍ 23 മുതല്‍ പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ ഓടിക്കരുതെന്ന ഹരിത ട്രൈബ്യൂണല്‍ വിധി ഹൈക്കോടതി സ്റ്റേ ചെയ്തതിനെത്തുടര്‍ന്നാണ് പണിമുടക്ക് മാറ്റിവച്ചത്.
Discussion about this post