തിരുവനന്തപുരം: ഒമ്പതാമത് അന്താരാഷ്ട്ര ഡോക്ക്യുമെന്ററിഹ്രസ്വ ചലചിത്രമേളയ്ക്ക് തുടക്കമായി. തിരുവനന്തപുരത്ത് കൈരളി തിയേറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ക്യാമറകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഊര്‍ജ്ജമാണ് കാഴ്ച്ചകള്‍ മികവുറ്റതാക്കുന്നതെന്ന് ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു. ഡോക്ക്യുമെന്ററിയിലൂടെ പല ജീവിതങ്ങളാണ് ഡോക്ക്യുമെന്റ് ചെയ്യപ്പെടുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് മേല്‍ ബാഹ്യ ഇടപെടല്‍ നടക്കുന്ന ഈ കാലത്ത് ഡ്യോക്കുമെന്ററിയുടെ സാധ്യതകള്‍ ഏറെയാണ്. സത്യസന്ധമായ സൃഷ്ടികള്‍ ശ്രദ്ധിക്കപ്പെടുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ അദ്ധ്യക്ഷനായിരുന്നു. ചലച്ചിത്ര നടി തനീഷ്ത ചാറ്റര്‍ജി, വി.എസ്. ശിവകുമാര്‍ എം.എല്‍.എ, മേയര്‍ വി.കെ. പ്രശാന്ത്,സാംസ്‌കാരിക സെക്രട്ടറി റാണി ജോര്‍ജ്ജ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ടി. രാജീവ്‌നാഥ്, സെക്രട്ടറി സി.ആര്‍. രാജ്‌മോഹന്‍, നഗരസഭാ കൗണ്‍സിലര്‍ അഡ്വ. ജയലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു. വൈല്‍ഡ് ലൈഫാണ് ഈ വര്‍ഷത്തെ തീം. ഫെസ്റ്റിവല്‍ ബുക്കിന്റെ പ്രകാശനം മന്ത്രി എ.കെ. ബാലന്‍ നിര്‍വ്വഹിച്ചു. ഡെയ്‌ലി ബുള്ളറ്റിന്റെ പ്രകാശനം മേയര്‍ വി.കെ. പ്രശാന്തും നിര്‍വഹിച്ചു.
Discussion about this post