ജോധ്പുര്‍: ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് -27 യുദ്ധവിമാനം തകര്‍ന്നു വീണു. രാജസ്ഥാനിലെ ജോധ്പുരില്‍ കെട്ടിടത്തില്‍ ഇടിച്ചാണ് വിമാനം തകര്‍ന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരെയും നിസാര പരിക്കുകളോടെ രക്ഷപ്പെടുത്തി.
വിമാനം തകര്‍ന്നു വീണതിനെത്തുടര്‍ന്ന് മൂന്നു പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. വ്യോമസേനയുടെ പഴക്കം ചെന്ന വിമാനമായിരുന്നു ഇതെന്നാണ് സൂചന.












