തിരുവനന്തപുരം: പൂര്‍ണ്ണ വിശ്രമം എടുക്കുക. വെള്ളം ധാരാളമായി കുടിക്കുക, ലഘുവായും, പോഷകാംശം ഉള്ളതുമായ ആഹാരം ഉപയോഗിക്കുക, പച്ചക്കറികളും പഴവര്‍ഗങ്ങളും ഉപയോഗിക്കുക, സസ്യാഹാരം, ആവിയില്‍ പുഴുങ്ങിയ ആഹാരം ഇവ ഉപയോഗിക്കുക, മാംസാഹാരം ഒഴിവാക്കുക. കൊതുകുജന്യ, ജലജന്യ രോഗങ്ങളെ ഒഴിവാക്കാനും നിയന്ത്രിക്കാനും ചുവടെ പറയുന്ന കാര്യങ്ങള്‍ സ്വീകരിക്കണം. കൊതുകുകളുടെ ഉറവിടങ്ങള്‍ നശിപ്പിക്കുക, വെള്ളം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കുക, വ്യക്തിശുചിത്വവും, പരിസര ശുചിത്വവും പാലിക്കുക, മലിനജലവുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക, ആഹാരം പാകം ചെയ്യുന്നതിനും കുടിക്കുന്നതിനും ശുദ്ധജലം ഉപയോഗിക്കുക. കൊതുക കടി ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഉപയോഗിക്കുക (കൊതുകവല, ലേപനങ്ങള്‍ തുടങ്ങിയവ), അണുക്കളെയും, കൊതുകിനേയും അകറ്റാന്‍ മഴക്കാലത്ത് വീടും പരിസരവും അപരാജിതധൂമചൂര്‍ണ്ണം കൊണ്ട് പുകക്കുന്നത് ശീലമാക്കുക.
Discussion about this post