തിരുവനന്തപുരം: സംസ്ഥാത്തെ വനം പരിപൂര്‍ണമായി സംരക്ഷിക്കുമെന്ന് വനംവകുപ്പ് മന്ത്രി അഡ്വ. കെ രാജു. വനംവകുപ്പിന്റെ ദ്വിദിന ശില്പശാല തൈക്കാട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരളത്തിന്റെ വനഅതിര്‍ത്തിയും റവന്യൂ അതിര്‍ത്തിയും നാളിതുവരെ അളന്ന് തിട്ടപ്പെടുത്തിയിട്ടില്ല. ഇതിനായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ ട്രെയിനിംഗ് പൂര്‍ത്തിയാക്കി ആറുമാസത്തിനകം സര്‍വ്വെ പൂര്‍ത്തിയാക്കും. സംസ്ഥാനത്തിന്റെ 29ശതമാനം വനമായി പരിപൂര്‍ണമായി നിലനിര്‍ത്തണം. വനഭൂമി നഷ്ടപെടാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ വനസംരക്ഷണം ഉത്തരവാദിത്തത്തോടെ ഏറ്റെടുക്കണം. വന്യ മൃഗങ്ങളുടെ ആക്രമണങ്ങളില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. വനമേഖലയിലെ പട്ടികവര്‍ഗ വിഭാഗം ജനങ്ങളെയും സംരക്ഷിക്കുമെന്ന് മന്ത്രി പറഞ്ഞു. വനം വന്യജീവി വകുപ്പ് അഡീഷണല്‍ ചീഫ്‌സെക്രട്ടറി പി മാരപാണ്ഡ്യന്‍ മുഖ്യപ്രഭാഷണം നടത്തി. വനംവകുപ്പ് മേധാവി ഡോ ബി എസ് കോറി, സര്‍വ്വേ വകുപ്പ് ഡയറക്ടര്‍ കാര്‍ത്തികേയന്‍, അഡീഷണല്‍ പ്രിന്‍സിപ്പള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വിജിലന്‍സ് പി കെ കേശവന്‍ എന്നിവര്‍ പങ്കെടുത്തു
Discussion about this post