തിരുവനന്തപുരം: ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച. ഡി.എം.ആര്‍.സിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് മുഖ്യമന്ത്രിയ്ക്ക് വിശദീകരിച്ചതായും മുഖ്യമന്ത്രി നേരത്തെ നിര്‍ദ്ദേശിച്ച സമയത്തുതന്നെ കൊച്ചി മെട്രോ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാകുമെന്നും ഇ.ശ്രീധരന്‍ പിന്നീട് പറഞ്ഞു.













